Wednesday, January 9, 2013

പത്രവും ടി.വി'യും


Its been a long time since I wrote something in Malayalam. Anyways, it is about Malayalam news and channels, so better to write in Malayalam.

രാവിലെ എഴുനേറ്റു അമ്മയുണ്ടാക്കി തന്ന കാപ്പി കുടിക്കുമ്പോ പണ്ട് തൊട്ടേ ഉള്ള ശീലമാ മനോരമ വായിക്കുക എന്ന്. ഇത്തവണ നാട്ടില്‍ പോയപ്പോളും ആ പതിവ് തെറ്റിച്ചില്ല..കയ്യില്‍ മനോരമ..ഫ്രന്റ്‌ പയ്ഗിലെ ആദ്യ ന്യൂസ്‌ "മാനഭംഗത്തിനു വധശിക്ഷ".."മ്മം..കൊള്ളാം...എന്തും ഒച്ചിന്റെ വേഗത്തില്‍ നീങ്ങുന്ന നാട്ടില്‍ ഇത്രെയും പെട്ടെന്ന് നിയമം പാസ്‌ ആക്കിയോ" എന്നാ ആത്മഗതവുമായി ന്യൂസ്‌ വായിച്ചു..അന്നേരം ആണ് മനസ്സിലായത് വളരെ അപൂര്‍വമായ ചില  കേസുകളില്‍, അങ്ങനെ ഒരു നിയമം നടപ്പാക്കിയാല്‍ കൊള്ളാമെന്നു അഭ്യന്തര മന്ത്രിക്ക് അഭിപ്രായം..അതാണ്‌ വാര്‍ത്ത..എന്നാലും headline "മാനഭംഗത്തിനു വധശിക്ഷ" എന്ന് തന്നെ...

അങ്ങനെ മുന്‍പിലെ വാര്‍ത്തകള്‍ ഇത്തരം ആണെന്ന് മനസ്സിലാക്കിയതോട് കുടി, സ്വല്പം entertainment ആകാം, സിനിമ ന്യൂസ്‌ വായിക്കാം, പുതിയ സിനിമകളുടെ വിശേഷം അറിയാമല്ലോ..entertainment section എടുത്തു... "ജയ ബച്ചന്‍ ഐശ്വര്യയെ ശാസിച്ചു"...ഇതാണ് മെയിന്‍ വാര്‍ത്ത‍...ഒരു പാര്‍ട്ടിയില്‍ ഐശ്വര്യ വൈകി എത്തിയത് കൊണ്ട് ജയ അവളെ പബ്ലിക്‌ ആയിട്ട് വഴക്ക് പറഞ്ഞു എന്നും, എന്നാല്‍ അതിന്റെ കാരണം അറിഞ്ഞപ്പോ ജയക്ക് സങ്കടം സഹിക്കാതെ ഐശ്വര്യയെ കെട്ടിപിടിച്ചു എന്നുമാണ് വാര്‍ത്ത‍..

അടുത്തത്, "കത്രിന കൈഫിന്  ഏതേലും ഒരു ഖാന്‍ മതി" - കത്രിന കൈഫ്‌ ഷാരൂഖ്‌ ഖാനെ പൊക്കി പറയുകെയും , അദ്ധേഹത്തിന്റെ charm'il  വീഴുകെയും ചെയ്തു..6 പായ്ക്ക് ഉള്ള സല്‍മാന്‍ ഖാന് ഒരു ഹൃദയം ഉണ്ടെന്ന ഓര്‍മപെടുത്തല്‍ ആയിരുന്നു ആ വാര്‍ത്ത‍..

ശെരി, entertainment വേണ്ട, സ്പോര്‍ട്സ് ആയികോട്ടെ.."സച്ചിന്‍ റ്റെന്ദുല്‌കര്‌ വിരമിക്കണം എന്ന് കേരള സ്പോര്‍ട്സ് അകാടെമി സെക്രട്ടറി"...വളരെ നല്ല അഭിപ്രായം..പ്രത്യേകിച്ച് അട്മിനിസ്ട്രടോര്‍ പോസ്റ്റ്‌'il ഇരിക്കുന്ന കേരള ക്രിക്കറ്റ്‌ സെക്രട്ടറി'യുടെ വക..പത്രം വായന പരിതാപകരം ആണെന്ന് മനസ്സിലാക്കി അത് വേണ്ടേ എന്ന് വെച്ചു...tv ഇട്ടേക്കാം...

tv ഇട്ടപ്പോ മഴവില്‍ മനോരമ, പുതിയ ചാനലാണ്‌...കഴിഞ്ഞ തവണ വന്നപ്പോ ഉണ്ടായിരുനില്ല..എല്ലാ ചാനെലിലെയും പോലെ റിയാലിറ്റി ഷോടെ പൊടി പൂരം...ഒരെണ്ണം "വെറുതെ അല്ല ഭാര്യ"...പച്ചകറി വാങ്ങിക്കാന്‍ പോകുന്ന ഭര്‍ത്താവിന്റെ സമര്‍ത്യവും, വേറൊരു ഭാര്യയും കുഞ്ഞും ഉണ്ടെന്നു പറഞ്ഞാല്‍ എങ്ങനെ react ചെയ്യുമെന്ന മനശാസ്ത്രജ്ഞന്‍'ടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കഷ്ടപ്പാട്  പെടുന്ന ഭര്‍ത്താക്കന്‍മ്മാര്ടെയും ഷോ..ഇതാണത്രേ നാട്ടില്‍ എല്ലവരടെയും പ്രിയപ്പെട്ട ഷോ..കഴിഞ്ഞ വര്‍ഷം എത്രെയോ ഭേദം ആയിരുന്നു.. contestants 'ഇന്റെ അസുഗവും കുടുംബത്തിലെ കഷ്ടപാടും കാണിച്ചു വോട്ട് ചെയ്യാന്‍ മാത്രമേ പറയാറ് ഉണ്ടായിരുനുള്..പിന്നെ, റിയാലിറ്റി ഷോ അല്ലാതെ ഉള്ളത് ബന്ദുക്കളുടെ പേരില്‍ഉള്ള സീരിയല്‍ ആയിരുന്നു.."അമ്മ", "അമ്മായിഅമ്മ", "അമ്മാവി", "ഏട്ടത്തി", "നാതുന്‍" എന്നുള്ള കോമണ്‍ നൗന്‌ മാത്രമല്ല "വാസന്തി", "ശ്യാമള", "പ്രിയ", "ശാലിനി" എന്ന പ്രോപേര്‍ noun 'ഉകളുടെ പേരിലും സീരിയല്‍ ഇറങ്ങി തുടങ്ങി..

വേണ്ട, entertainment ചാനല്‍ കാണേണ്ട, ന്യൂസ്‌ ചാനല്‍ കാണാം എന്നായി..അതിട്ടപ്പോള്‍ ഭയംകര വാഗ്വാദം..മീശ മുളക്കാത്ത പയ്യന്മാരും മേജര്‍ രവിയുമൊക്കെ എന്തൊക്കെയോ അടിച്ചു വിടുന്നു..അവരുടെ വിലയിരുത്തലുകള്‍, നാട്ടിലെ മാനഭംഗം കുറെക്കാനും നേരിടാനുമുള്ള suggestions...ഒരു യഥാര്‍ത്ഥ ജനാധിപത്യം..ഫ്രീഡം ഓഫ് സ്പീച്..ആര്‍ക്കും എന്തും എവിടെയും പറയാനുള്ള സ്വാന്തന്ത്ര്യം...

കലികാലം, അല്ലാതെന്തു പറയാന്‍..പണ്ടെപ്പോളോ നാരദന്‍ പറഞ്ഞപോലെ tv 'ഉം പത്രവും കണ്ടു ഞാനും പറഞ്ഞു "നാരായണ നാരായണ"...

3 comments: